ഒരു ഓട്ടോയിൽ കയറിയ കഥ.

ആകെ ഒരു സുഖം ഇല്ലാത്ത ദിവസം.

രാവിലെ തന്നെ alarm അടിച്ചില്ല. അടിച്ചത്‌ ഞാൻ അറിഞ്ഞില്ല എന്ന് പറയുന്നതാവും കുറേകൂടി ശരി. വീട്ടുകാർ ആണെങ്കിൽ എന്നെ വിളിച്ചതും ഇല്ല. പതിയേ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ്‌ നോക്കുമ്പൊൾ സമയം 8.30 . ജോലിക്ക്‌ report ചെയ്യണ്ട സമയം 9.00.

ഓടിപിടഞ്ഞ്‌ എഴുന്നേറ്റ്‌ Shakthimaan’നെ പോലെ ready ആയി വന്നു നോക്കുമ്പൊൾ അമ്മ അതാ പതുക്കെ പാട്ടും പാടി കണ്ണ് തിരുമ്പി hall’ലൂടെ ഉലാത്തുന്നു. Bus strike പ്രമാണിച്ച്‌ കക്ഷിക്ക്‌ ഇന്ന് കൊളേജ്‌ അവധി ആണത്രെ. ഞാൻ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകുന്നത്ത്‌ കണ്ട്‌ ആസ്വദിക്കാൻ നെരത്തേ തന്നെ hall’ൽ വന്ന് തബടിച്ചിരിക്കുകയാണു കക്ഷി.

ഒരു കണക്കിന്‌ bag’ഉം പുസ്തകവും ഒക്കെ തപ്പിപിടിച്ച്‌ പുറത്തിറങ്ങി നോക്കുമ്പൊൾ ഒരൊറ്റ ഓട്ടോ പോലും കാണാനില്ല. ഇനിയിപ്പോ എന്തുചെയ്യും എന്ന് ആലോചിച്ച്‌ മാനം നോക്കി നിൽക്കുമ്പൊൾ  ആണ്‌ എവിടെ നിന്നോ ഒരു ഓട്ടോ slow motion’ൽ വരുന്നത്‌ ഞാൻ ശ്രദ്ധിച്ചത്‌. “Slow motion എങ്കിൽ Slow motion” എന്ന് കരുതി വേഗം ഓട്ടോക്ക്‌ കൈ കാണിച്ചു.

വണ്ടിയിൽ ഇരുന്ന് late ആയതിന്‌ എന്ത്‌ reason പറയും എന്ന് ആലോചിച്ചുണ്ടാക്കുന്ന തത്രപാടിൽ ഓട്ടോ ചേട്ടൻ കണ്ണാടിയിലൂടെ എന്നെ കാര്യമായി നിരീക്ഷിക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചതേ ഇല്ല. അതുകൊണ്ടാവാം “മോളൂ ഇതിനുമുമ്പു എന്റെ വണ്ടിയിൽ കേറീട്ടുണ്ടല്ലോ..” എന്ന് ചോദിച്ചപ്പൊൾ ഞാൻ നല്ല അസ്സലായിട്ട്‌ ഒന്ന് ഞെട്ടി.

“ഞാനോ? അത്‌…”

ഒരു നിമിഷം ഞാൻ ആരാ..എന്താ.. എന്നറിയാതേ പകച്ചിരുന്നു. പിന്നെ എനിക്ക്‌ ഓർമ്മ വന്നു. പണ്ടൊരിക്കൽ ഞാൻ ഈ ഓട്ടോ’ൽ കയറിയതും അന്ന് ഈ ചേട്ടൻ എന്നൊട്‌ എന്തിനാ പഠിക്കണേ എന്ന് ചോദിച്ചതും ഒക്കെ. Engineering’നാണെന്ന് പറഞ്ഞപ്പൊൾ P.C’ടെ അവിടെ coaching’നു പോയിരുന്നൊ എന്നും, Entrance’ന്റെ rank എത്രയാ എന്നും ഒക്കെ വിശദമായി ചോദിച്ചിരുന്നു. ആൾടെ മകൾ 12thൽ ആണെന്നും coaching classes’നു പോകുന്നുണ്ടെന്നും ഒക്കെ പറഞ്ഞിരുന്നു അന്ന്.

“ഉവ്വ്‌. എനിക്ക്‌ ഓർമ്മ ഉണ്ട്‌. പെട്ടന്ന് മനസ്സിലായില്ല.”, ഞാൻ പറഞ്ഞു.

“ആ..ഇപ്പൊ ന്താ ചെയ്യണേ? B.Tech കഴിഞ്ഞില്ലേ?”

“ആ കഴിഞ്ഞു. ഇപ്പോ ജോലി ചെയ്യാ”

“അതെയോ…? എങ്ങനേണ്ട്‌ ജോലി ഒക്കെ?”

“കുഴപ്പല്യാ..”, കാര്യമായി കത്തി വെക്കാനുള്ള ഒരു മൂഡിൽ അല്ലായിരുന്നത്കൊണ്ട്‌ ഉത്തരങ്ങൾ ഒക്കെ ഒറ്റ-വാക്കിൽ ഒതുക്കി ഞാൻ.

ചേട്ടൻ പക്ഷെ വിടുന്ന ലക്ഷണം ഇല്ല.

“മോൾ M.Tech’നു പൊകണില്ലെ?

കേട്ടു കേട്ടു വെറുത്തു പോയ ചോദ്യം. വീട്ടിൽ അമ്മ, അമ്മമ്മ, അമ്മാവൻ എന്നിങ്ങനെ ഒരു പറ്റം മനുഷ്യർ. നാട്ടിൽ ആണെങ്കിൽ പറയേം വേണ്ട. ഒരു പരിചയവും ഇല്ലാത്ത ആന്റിമാർക്ക്‌ വരെ കുശലം ചോദിക്കാൻ ആകെ ഈ ഒരു ചോദ്യമേ ഉള്ളു – “GATE കിട്ടില്യേ? എന്താ GATE കിട്ടാത്തേ? അടുത്ത വർഷം കിട്ടോ…” എന്റമ്മൊ..!! അപ്പോ വന്ന അരിശത്തിനു അങ്ങേരുടെ മൊട്ടത്തലക്കിട്ടൊരു കൊട്ടു കൊടുത്തിടു “അയ്യോ ചേട്ടാ..bag തുറന്നപ്പോൾ കൈ ഇടിച്ചതാ..” എന്നു പറയാനാ തോനിയത്‌. ആ ആഗ്രഹം ഒക്കെ അടക്കി വെച്ച്‌ ഞാൻ പറഞ്ഞു

“ഇല്യ ചേട്ടാ.”

“അതെന്താ മോളേ പോകാത്തേ? എന്നിട്‌ PhD ഒക്കേ ചെയ്യ്തൂടെ?”

PhD! കേട്ടിട്ടിണ്ട്‌. കൊറേ കേട്ടിട്ട്ണ്ട്‌.

മുഖത്ത്‌ വിടർന്ന് വന്ന പുച്ചഭാവം കണ്ണാടിയിൽ കണ്ടിട്ടോ എന്തോ, ചേട്ടൻ ദ്രിതിയിൽ ചോദ്യം പിൻവലിച്ചു.

“അല്ല..ഞാൻ വെറുതേ ചോദിച്ചൂ എന്നേ ഉള്ളു ട്ടൊ..”

ഒരു 30 സെക്കന്റ്‌ ആകെ ഒരു ശ്മശാന മൂകത. പിന്നെം ചേട്ടൻ പറഞ്ഞു തുടങ്ങി.

“ഞാൻ ചോദിക്കാൻ കാരണേ ന്റെ ചേട്ടന്റേ മോൾ ഉണ്ട്‌ – അനു. അവളു പടിക്കാൻ വല്യ മിടുക്കിയാണേ. എജിനീറിങ്ങിനു പോണമ്ന്ന് വല്യ ആഗ്രഹം ആയിരുന്നു അവൾക്ക്‌. അത്‌ പറ്റീല്യാ. അങ്ങനേ അവളേ കൊണ്ട്‌ B.Sc Chemistryക്ക്‌ ചേർത്തു. Chemistry അവൾക്ക്‌ വല്യ കാര്യാണെ. അതിലു അവൾക്ക്‌ നല്ല മാർക്കും ഉണ്ടായി. എന്നിട്ട്‌ M.Sc’ക്‌ ചേർന്നൂ. മ്മടേ കൊച്ചി സർവ്വകലാശാലയ്ടെ കോളേജ്‌ ഇല്യേ…ന്താ അയ്ന്റെ പേര്‌…”

“ങേ.. CUSAT ആണൊ?”

“ആ…അതെന്നെ. CUSAT. അവടെ അവൾക്ക്‌ കിട്ടി. 10 പൈസാ ചെലവില്ലാതെ പഠിക്കാൻ പറ്റി. ഹോസ്റ്റൽ ഫീസും, പഠിക്കാൻ ഉള്ള ചെലവും ഒക്കെ അവരെന്നെ എടുത്തു. അവടേം അവൾ അസ്സലായ്ട്ട്‌ പഠിച്ചു. Chemistry’ൽ വല്യ കമ്പം ആണേ… അങ്ങനെ ഇരിക്കുമ്പൊ France’ലെ Govt’ന്റെ ഒരു scholarship ഉണ്ട്‌. അയ്ന്റെ പേര്‌ ഞാൻ മറന്നു. ന്തൊ വായിൽ കൊള്ളാത്ത പേരാ..ആ scholarship കിട്ടി. Paris ഇല്യേ..അവടെ പഠിക്കാൻ. ഇത്‌ കൊറേ കൊല്ലം മുമ്പാണുട്ടോ. ഇന്നാളു അവൾടെ കല്യാണായിരുന്നു. അവടെ അവൾടെ കൂടെ ന്നെ പഠിക്കണ ഒരു പയ്യന്നായിട്ട്‌. അവൻ അവടെ Physics’ലു PhD ചെയ്യാ. ഇപ്പൊ അവരു അങ്ങോട്ട്‌ പോയി.. Parisലേക്കെ.. ഇടക്കിടക്കെ വിളിക്കുംട്ടൊ എന്നെ. വല്യ കാര്യാണെ. അപ്പൊ എപ്പഴും പറയും അമ്മുനെ പഠിപ്പിക്കണെന്നു. അമ്മു ന്റെ മോളാ..”

“P.C’ടെ class’നു പോകുന്നൂന്നു പറഞ്ഞ…”

“ആ..അവളെന്നെ. മോളേ കണ്ടപ്പോ പെട്ടന്ന് എനിക്ക്‌ അനു പറഞ്ഞത്‌ ഓർമ്മ വന്നു. ന്താണാവോ. അവളെ കണ്ടാൽ ഒരു ചെറിയ കുട്ടിയാ. ദിത്ര ഉയരം ഇണ്ടാവും ഏകദേശം. ഭയങ്കര ബുദ്ധിയാ. വീട്ടിൽ വല്യ കഴിവൊന്നും ഇല്യ. കൂലി പണി ആണേ. എന്നാലും അവളു പഠിച്ചൊരു നിലയിൽ എത്തി. അല്ലേങ്കിൽ നമ്മുക്കൊക്കെ സ്വപ്നം കാണാൻ പറ്റണ കാര്യാണോ മോളെ ഇതൊക്കെ..അതാ ഞാൻ മോളോട്‌ PhD എടുത്തൂടെ ചോദിച്ചെ ട്ടൊ. അതിനിപ്പൊ പുറത്തോക്കെ വല്യ scope ആണേ..”

ഇറങ്ങണ്ട ഇടം എത്തി. ഓട്ടോൽ നിന്ന് ഇറങ്ങി, പൈസ കൊടുക്കുമ്പൊൾ ആ ചേട്ടൻ എന്നോട്‌ പറഞ്ഞു – “നന്നയി പടിക്കണം ട്ടൊ മോളെ. ഇനിയും കുറെ പഠിക്കണം. ഇവിടം കൊണ്ട്‌ നിർത്തരുത്‌ ട്ടൊ. ശെരിന്നാൽ..”

ഒന്ന് പുഞ്ചിരിചിട്ട്‌ ആ ചേട്ടൻ പോയി. ആൾടെ മുഖമോ, ഓട്ടോയുടെ പേരൊ ഒന്നും എനിക്ക്‌ ഇപ്പൊ ഓർമ്മ ഇല്ല. ഓന്നോർത്താൽ ഒർത്തിരിക്കാൻ മാത്രം ഒന്നും ആളു പറഞ്ഞിട്ടും ഇല്ല. ഇതിനു മുമ്പ്‌ പലരും പല തവണ തന്നിട്ടുള്ള്‌ ആ ഉപദേശം – അത്രേന്നെ. എന്നാലും….

Advertisements

8 thoughts on “ഒരു ഓട്ടോയിൽ കയറിയ കഥ.”

  1. Sigh. I need a long time, and I am sure it will enthrall. But first let me make myself free, and come back to this. I certainly will 🙂 Can't not. 🙂 You always write absorbing pieces! Will be back!

  2. pande english viroodhi aaya njaan ee page kandappo adi mudi onnu nooki……….adi vare pooyilla, ennaalum pona vazhi ee mallu blog kandu, vaayichu……… nice work ……….. oru spark undu 🙂

    english njan konnaalum vaayikkoola. athu vere kaaryam 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s